
മലപ്പുറം തിരൂരിൽ ഉമ്മയെ മകൻ വെട്ടിയും തലയ്‌ക്കടിച്ചും കൊലപ്പെടുത്തി ; 25കാരനായ മുസമ്മിൽ അറസ്റ്റിൽ
February 21, 2025 0 By eveningkeralaമലപ്പുറം: മകൻ മാതാവിനെ വെട്ടിയും തലയ്‌ക്കടിച്ചും കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണ് സംഭവം. പൊന്മുണ്ടം കാവപ്പുര നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ് മരിച്ചത്. മകൻ മുസമ്മിലിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നതെന്നു ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ഇറച്ചി വ്യാപാരിയായ അബുവിന്റെ കടയിൽ നിന്ന് രാവിലെ വീട്ടിലെത്തിയ മുസമ്മിൽ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ആമിനയെ വലിയ കത്തി ഉപയോഗിച്ച് വെട്ടി. തുടർന്ന് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്ത് തലയ്‌ക്കടിച്ചു. ഇതോടെ തലയോട്ടി തകർന്ന ആമിന സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം മുസമ്മിൽ വീട്ടിൽ തുടർന്നു. പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)