മാതാവ്​ വഴക്ക് പറഞ്ഞതിന്​ വീടുവിട്ടിറങ്ങിയ ഏഴ് വയസ്സുകാരൻ പരാതി പറയാൻ ദീർഘദൂരം നട​ന്നെത്തിയത് മലപ്പുറം​ ഫയർഫോഴ്സ് സ്റ്റേഷനിൽ

മാതാവ്​ വഴക്ക് പറഞ്ഞതിന്​ വീടുവിട്ടിറങ്ങിയ ഏഴ് വയസ്സുകാരൻ പരാതി പറയാൻ ദീർഘദൂരം നട​ന്നെത്തിയത് മലപ്പുറം​ ഫയർഫോഴ്സ് സ്റ്റേഷനിൽ

February 23, 2025 0 By eveningkerala

മലപ്പുറം: മാതാവ്​ വഴക്ക് പറഞ്ഞതിന്​ വീടുവിട്ടിറങ്ങിയ ഏഴ് വയസ്സുകാരൻ പരാതി പറയാൻ ദീർഘദൂരം നട​ന്നെത്തിയത് മലപ്പുറം​ ഫയർഫോഴ്സ് സ്റ്റേഷനിൽ. സ്വന്തം വീട്ടിൽ നിന്ന്​ നട്ടുച്ച നേരത്ത് അഞ്ച്​ കിലോമീറ്ററോളം നടന്നാണ്​​ രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷൻ തേടി മലപ്പുറത്ത് എത്തിയത്.

മുണ്ടുപറമ്പ്​ ജംക്ഷനിലെ ഫയർ സ്​​റ്റേഷനിൽ കാക്കി ധരിച്ചു നിൽക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പൊലീസ് ആണെന്ന് കരുതിയാണ് ഫയർഫോഴ്സ് സ്റ്റേഷനിലേക്ക് ചെന്നു കയറിയത്. നടന്ന്​ ക്ഷീണിച്ച കുട്ടിയെ കണ്ടപാടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്മാർ വിവരം തിരക്കുകയും കുട്ടിക്ക് വെള്ളവും ഭക്ഷണവും നൽകി.

കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് വീട്ടുകാരെ ബന്ധപ്പെടുകയും ചെയ്തു. മാതാവ്​ ദേഷ്യപ്പെട്ടതിൽ പ്രതിഷേധവുമായാണ്​ കുട്ടി ഫയർ സ്​​റ്റേഷനിൽ എത്തിയതതെന്നാണ്​ വിവരം. ഉദ്യോഗസ്ഥരിൽ ഒരാളുടെ പ്രദേശവാസിയായതിനാൽ അദ്ദേഹം കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു.

തുടർന്ന്​ ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരമറിയിച്ചു. വിവരം കേട്ട പിതാവ് ഉടനെയെത്തി ചൈൽഡ്​ ലൈൻ പ്രവർത്തകരുടെ കൂടെയിരുന്ന്​ സംസാരിച്ചതിനു ശേഷം കുട്ടിയെ വീട്ടിലേക്ക്​ പറഞ്ഞയക്കുയായിരുന്നു.