Empuraan Movie: ‘എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് ഉണ്ടാകും’; ഖുറേഷി എത്തി, എമ്പുരാന്‍ ഫ്രാഞ്ചൈസിയിലെ കൊമ്പന്‍ പ്രേക്ഷകരിലേക്ക്

‘എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് ഉണ്ടാകും’; ഖുറേഷി എത്തി, Empuraan ഫ്രാഞ്ചൈസിയിലെ കൊമ്പന്റെ വീഡിയോ പുറത്ത് #mohanlal

February 26, 2025 0 By eveningkerala

പ്രേക്ഷകരെ ആവേശം കൊള്ളിച്ച് എമ്പുരാനിലെ കൊമ്പന്റെ വീഡിയോ പുറത്ത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എമ്പുരാന്‍ ഫ്രാഞ്ചൈസിയിലെ ഓരോ താരങ്ങളുടെയും വീഡിയോ പുറത്തുവരുമ്പോഴും പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരുന്നത് ഈ ദിവസത്തിനായാണ്. ഒടുക്കം അവരുടെ ഖുറേഷി എത്തി.

എമ്പുരാന്റെ ഒന്നാം ഭാഗമായ ലൂസിഫറിന്റെ തുടക്കത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി പ്രേക്ഷകരിലേക്കെത്തിയ മോഹന്‍ലാല്‍ ഈ കണ്ടതും കേട്ടതുമൊന്നുമല്ല താനെന്ന സൂചന നല്‍കിയാണ് മടങ്ങിയത്. ആ മടക്കം ഒട്ടനവധി നിഗൂഢതകള്‍ നിറഞ്ഞ അബ്‌റാം ഖുറേഷിയെ പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ടായിരുന്നു.

എമ്പുരാനില്‍ തീര്‍ച്ചയായും തങ്ങള്‍ കാണാന്‍ പോകുന്നത് ഖുറേഷിയുടെ കളികളായിരിക്കുമെന്ന ഉറപ്പ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഖുറേഷിയ്ക്ക് വില്ലനായി ആരെത്തും എന്ന കാര്യത്തില്‍ മാത്രമാണ് അവര്‍ക്ക് സംശയം. എന്നാല്‍ ആരാണ് വില്ലന്‍ എന്ന കാര്യം ഇന്നും അവ്യക്തമാണ്. പല കഥാപാത്രങ്ങളെ പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തിച്ചെങ്കിലും അവരൊന്നും ഖുറേഷിക്ക് പോന്ന എതിരാളികളെല്ലാണ് ആരാധകര്‍ പറയുന്നത്.

അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോ

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം ആ സിനിമയുടെ അവസാന ഘട്ടത്തില്‍ അയാള്‍ക്ക് മറ്റൊരു പേരുണ്ടെന്നും അയാള്‍ ഭരിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും നിങ്ങളെ അറിയിച്ചു. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ഖുറേഷി അബ്‌റാം എന്ന ആ കഥാപാത്രവും അയാളുടെ ലോകവുമാണ് നിങ്ങള്‍ കൂടുതല്‍ പരിചയപ്പെടാന്‍ പോകുന്നത്. എങ്ങനെ ഖുറേഷി അബ്‌റാം അയാളുടെ ലോകത്തിലെ പ്രശ്‌നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ.

ഖുറേഷി അബ്‌റാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മുഴുവന്‍ കഥ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ ഈ കഥയുടെ മൂന്നാം ഭാഗവും കാണേണ്ടതായി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ അവസാനത്തില്‍ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാന്‍ സാധിക്കും. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ഞാന്‍ എമ്പുരാനെ കാണുന്നത്. അതിന്റെ രണ്ടാം ഭാഗം ശ്രദ്ധയോടും വലിപ്പത്തിലും ചിത്രീകരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.