പാലക്കാട് കുടുംബനാഥൻ വെടിയേറ്റ് മരിച്ച നിലയിൽ; ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് നിഗമനം

കോയമ്പത്തൂരിൽ ഭാര്യയെ വെടിവച്ചു കൊന്ന ഭർത്താവ് പാലക്കാട്ടെത്തി ജീവനൊടുക്കി; മരണം പിതാവിന്റെ മുന്നിൽ

March 3, 2025 0 By eveningkerala

വണ്ടാഴി (പാലക്കാട്): വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഏറാട്ടുകുളമ്പ് കൃഷ്ണകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടു കൂടിയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. എയർ ഗൺ ഉപയോഗിച്ച് സ്വയം വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം.

കൃഷ്ണകുമാർ കോയമ്പത്തൂരിലെത്തി സംഗീതയെ കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് വീട്ടിലെത്തി പിതാവിന്റെ മുന്നിൽവച്ചു സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് സൂചന.

കൃഷ്ണകുമാറിന്‍റെ ഭാര്യ സംഗീതയെ (47) കോയമ്പത്തൂരിലെ താമസസ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഗീതയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണകുമാർ വണ്ടാഴിയിലെത്തി ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. സംഭവം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056,0471-2552056)