മണ്ണ് നീക്കിയപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത് 25 കുപ്പി മദ്യം!

മണ്ണ് നീക്കിയപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത് 25 കുപ്പി മദ്യം ! പിന്നീട് ചെയ്തത് ….

March 20, 2025 0 By eveningkerala

പടന്ന (കാസർകോട്): പടന്ന കാന്തിലോട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീട്ടുപറമ്പിലെ മണ്ണിനടിയിൽ നിന്ന് കിട്ടിയത് 25 കുപ്പി മദ്യം. പണിപൂർത്തീകരിക്കാത്ത വീട്ടുപറമ്പിൽ നിന്നാണ് മദ്യക്കുപ്പികൾ കിട്ടിയത്. ബുധനാഴ്ചയാണ് സംഭവം.

പണി തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് മണ്ണിനടിയിൽ മൂന്ന് സഞ്ചികളിലായി മദ്യം കണ്ടെത്തിയത്. 500 മില്ലിയുടെ 20 കുപ്പികളിൽ പകുതി മദ്യവും ബാക്കിയുള്ളവയിൽ പൊട്ടിക്കാത്ത മദ്യവുമായിരുന്നു ഉണ്ടായിരുന്നത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തൊഴിലാളികൾ തന്നെ മദ്യം നശിപ്പിച്ചു.

രാത്രിയിൽ പല സ്ഥലത്തുനിന്നും കാറുകളിലും ബൈക്കുകളിലും ധാരാളം അപരിചിതർ ഈ പ്രദേശത്ത് എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ നാട്ടുകാർ സംഘടിക്കാൻ തയാറെടുക്കുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒളിപ്പിച്ച മദ്യക്കുപ്പികൾകിട്ടിയത്.