ന്യൂനമർദ പാത്തി സജീവമായി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിയ്ക്കും സാധ്യത

ന്യൂനമർദ പാത്തി സജീവമായി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിയ്ക്കും സാധ്യത

March 23, 2025 0 By eveningkerala

തിരുവനന്തപുരം: കോമറിൻ മേഖലയിലെ ന്യൂനമർദ പാത്തി സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്നുദിവസം മഴ ലഭിക്കും. വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ യെ​ല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്കു ശേഷമാണ് മഴ ലഭിക്കുക. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

​ശക്തമായ ഇടിമിന്നലിനും മഴക്കും ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേ​ന്ദ്രം മുന്നറിയിപ്പ് നൽകി.