
ഹിറ്റടിക്കാൻ നിവിന്‍ പോളി നയന്‍താര കോംബോ വീണ്ടും
March 23, 2025ആറ് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് നിവിൻ പോളി – നയൻതാര ഹിറ്റ് ജോഡി. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സിന്റെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കൂടി പൂർത്തിയാക്കിയാലുടൻ ചിത്രം പ്രേക്ഷകരിലെത്തും.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി നിവിൻ പോളി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. താരം പങ്ക് വെച്ച പാക്കപ്പ് വിഡിയോ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിവിന്റെ തിരിച്ചു വരവ് കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം നൽകുന്നതാണ് ഈ വാർത്ത. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ഒന്നിച്ചത്. 2019ൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്