‘ഞാൻ ലവ് ഫെയിലിയർ കാരണം ഡിപ്രെഷനിൽ ആയിരുന്നു, നവീനും ഇതേ അവസ്ഥയിൽ ആയിരുന്നു’; പ്രണയകഥ പറഞ്ഞ് ഭാവന

‘ഞാൻ ലവ് ഫെയിലിയർ കാരണം ഡിപ്രെഷനിൽ ആയിരുന്നു, നവീനും ഇതേ അവസ്ഥയിൽ ആയിരുന്നു’; പ്രണയകഥ പറഞ്ഞ് ഭാവന

March 23, 2025 0 By eveningkerala

മലയാള സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാൾ ആണ് ഭാവന. നമ്മൾ എന്ന സിനിമയിലൂടെ അഭിനയത്തിലെത്തിയ ഭാവന വളരെ പെട്ടെന്നാണ് മലയാളി മനസുകളിൽ ഇടം നേടിയത്. കന്നഡ നിർമ്മാതാവായ നവീനെ ആണ് ഭാവന വിവാഹം ചെയ്തിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇവരുടെ പ്രണയത്തെ കുറിച്ചും സംസാരിക്കുകയാണ് ഭാവന.

“ഞാനൊരു ലവ് ഫെയിലിയറിൽ നിൽക്കുന്ന സമയം ആയിരുന്നു. ഞാൻ ആ സമയത്ത് കന്നട സിനിമ ചെയ്യുകയായിരുന്നു. ആദ്യത്തെ സിനിമ പുനീതിനൊപ്പം ആയിരുന്നു. രണ്ടാമത്തെ സിനിമ സുദീപിന്റെ കൂടെ ചെയ്യുന്ന സമയമായിരുന്നു. ആ സമയത്ത് എനിക്ക്‌ നവീന്റെ ഒരു കോൾ വന്നിരുന്നു. ഒരു കഥ പറയാൻ ആയിരുന്നു വിളിച്ചത്. പിന്നീട് ഞാൻ ഒരു മലയാളം സിനിമയുടെ ലൊക്കേഷനിൽ നിൽക്കുമ്പോൾ എന്നോട് കാണാൻ വരട്ടെ എന്ന് ചോദിച്ചു. കൊച്ചിയിലെ ലൊക്കേഷനിലേക്ക് ആണ് നവീൻ കഥ പറയാൻ എത്തിയത്. ഞാൻ ലവ് ഫെയിലിയർ കാരണം ഡിപ്രെഷനിൽ ആയിരുന്നു.

bhavana shares her love story with naveen amidst depression

അത് കഴിഞ്ഞ് സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോഴേക്ക് ഞാനും നവീനും നല്ല സുഹൃത്തുക്കളായി. പിന്നെയാണ് എനിക്ക് മനസിലായത് നവീനും ഒരു ലവ് ഫെയിലിയർ ആണെന്ന്. അങ്ങിനെ സെയിം സെയിം അവസ്ഥയിൽ ആയതുകൊണ്ട് ഞങ്ങൾ കൂടുതൽ അടുത്തു. അന്നൊക്കെ എനിക്ക് കരിയർ ആയിരുന്നു വലുതെന്നു ഇടയ്ക്ക് തോന്നും. പിന്നെ തോന്നും അല്ല എന്റെ ലൈഫ് ആണ് എനിക്ക് വലുത് എന്ന്. അങ്ങിനെ ഒരു ഡിപ്രെഷന്റെ ഇടയിൽ ആണ് ഞാനും നവീനും കൂടുതൽ എടുക്കുന്നതും പ്രണയത്തിലാവുന്നതും ” എന്നാണ് ഭാവന പറഞ്ഞത്.