
പാലക്കാട് റിട്ടയേഡ് അധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മരണകാരണം വ്യക്തമല്ല
March 24, 2025പാലക്കാട്: പാലക്കാട് റിട്ടയേഡ് അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 70 വയസായിരുന്നു. വീടിന്റെ അടുക്കളയോട് ചേർന്നുള്ള റൂമിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
തച്ചനാട്ടുകര കുണ്ടൂർകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതം റിട്ടയേഡ് അധ്യാപികയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
content highlight : retired-teacher-found-dead-inside-house