
കോഴിക്കോട് മകനെ വെട്ടിയ കേസില്‍ പിതാവ് ജാഫർ അറസ്റ്റിൽ
April 6, 2025 0 By eveningkeralaകോഴിക്കോട് : മകനെ വെട്ടിയ കേസില്‍ പിതാവ് അറസ്റ്റിലായി. എലത്തൂരില്‍ നടന്ന സംഭവത്തില്‍ ജാഫര്‍ എന്ന ആളാണ് അറസ്റ്റിലായത്.
പരിക്കേറ്റ മകന്‍ ജംഷിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മടക്കി കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന സ്റ്റീല്‍ കത്തി ഉപയോഗിച്ചാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
ജംഷിദിന്റെ കഴുത്തിലും വയറിന്റെ ഇടത് ഭാഗത്തുമാണ് പരിക്ക്. ആഴത്തിലുള്ള മുറിവുണ്ട്.ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ജാഫര്‍ പിടിയിലായത്. ജാഫറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)