ആ മരം ഒന്ന് കുലുക്കിയിരുന്നെങ്കിൽ..അവർ രക്ഷപെട്ടേനെ ! ; അറിഞ്ഞില്ല, മനുഷ്യർ ഇത്ര ക്രൂരന്മാരെന്ന് VIDEO

September 2, 2022 0 By Editor

ദേശീയപാത വികസനത്തിനായി മിണ്ടാപ്രാണികളോട് കണ്ണില്ലാത്ത ക്രൂരത.മരംമുറിച്ചപ്പോൾ ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികൾ പിടഞ്ഞു ചത്തത് കണ്ണീർ കാഴ്ചയായി…. VIDEO

മരം മുറിക്കാം; പക്ഷികൾ കൂടൊഴിഞ്ഞശേഷം

മലപ്പുറം ∙ മുറിക്കാൻ അനുമതി ലഭിച്ച മരങ്ങളാണെങ്കിലും പക്ഷിക്കൂടോ കുഞ്ഞുങ്ങളോയുണ്ടെങ്കിൽ അവ ഒഴിഞ്ഞുപോകുന്നതുവരെ മുറിക്കാൻ പാടില്ലെന്നു സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ഉത്തരവ്.  ജില്ലാ വൃക്ഷസമിതി മുറിച്ചു മാറ്റാൻ അനുമതി നൽകിയാലും പക്ഷിക്കുഞ്ഞുങ്ങൾ ഒഴിഞ്ഞു പോകുന്നതുവരെ മുറിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.