ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് ; ഏഴു പേർ കസ്റ്റഡിയിൽ

ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് ; ഏഴു പേർ കസ്റ്റഡിയിൽ

February 16, 2019 0 By Editor

പുൽവാമയിലെ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് എന്ന് റിപ്പോർട്ട്. ഏകദേശം 80 കിലോ ആർ.ഡി.എക്സാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആർ.ഡി.എക്സ് ഉപയോഗിച്ചാൽ മാത്രമേ ബസ് ഇങ്ങനെ തകരുകയുള്ളൂവെന്നാണ് കണ്ടെത്തൽ. ഏഴു പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.