Begin typing your search above and press return to search.
കാവേരി നദീജല തര്‍ക്കം: തമിഴ്‌നാടിന് ജലം ഉടന്‍ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്ന് നാല് ടിഎംസി ജലം കര്‍ണാടക, തമിഴ്‌നാടിന് ഉടന്‍ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കാവേരി കര്‍മപദ്ധതി സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനു കോടതിയുടെ വിമര്‍ശനവുമുണ്ടായി.
കര്‍ണാടക തിരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുമായി കാവേരി ജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച പദ്ധതി രേഖ മേയ് മൂന്നിനുള്ളില്‍ തയാറാക്കണമെന്നു കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Next Story