തന്റെ ആര്‍ത്തവത്തോടെയാണ് പിതാവിന്റെ സ്വഭാവം മാറിയത്, വീട്ടുചെലവിന് പണം നല്‍കില്ലെന്നു ഭീഷണിപ്പെടുത്തി നിരന്തര പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ വെളിപ്പെടുത്തല്‍

ഹൈദരാബാദ്: അമ്മ ജോലിക്ക് പോകുമ്പോള്‍ രണ്ടാനച്ഛനില്‍ നിന്ന് താന്‍ നേരിട്ടിരുന്നത് ക്രൂരപീഡമായിരുന്നുവെന്ന് പതിമൂന്നുകാരി. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിധവയായ അമ്മയെ അയാള്‍ വിവാഹം ചെയ്യുന്നത്. തന്റെ ആര്‍ത്തവത്തോടെയാണ് അത് വരെ അച്ഛാ എന്ന് താന്‍ വിളിച്ചിരുന്ന ആളുടെ സ്വഭാവം മാറിയതെന്ന് പതിമൂന്നുകാരിയുടെ മൊഴിയില്‍ പറയുന്നു. അമ്മയോട് വിവരം പറഞ്ഞാല്‍ വീട്ടുചെലവിന് പണം നല്‍കില്ലെന്നും അമ്മയെ കൊല്ലുമെന്നും പറഞ്ഞ് അയാള്‍ ആ പതിമൂന്നുകാരിയെ നിശബ്ദയാക്കി. എന്നാല്‍ ആ സംഭവം അമ്മയില്‍ നിന്ന് മറച്ച് വക്കാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടി വിവരം അമ്മയോട് പറഞ്ഞു.

അമ്മ ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ തെറ്റ് സമ്മതിച്ചയാള്‍ ഒരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്ന് പിതാവ് ആണയിട്ടു. സംഭവം മദ്യലഹരിയിലായിരുന്നെന്നും രണ്ടാനച്ചന്‍ പറഞ്ഞതോടെ സംഭവം ഒതുങ്ങി. പിന്നീട് ഏറെ കാലം ഇത്തരം സംഭവം ആവര്‍ത്തിച്ചതുമില്ല. എന്നാല്‍ രണ്ടാനച്ചന്‍ അവസരം നോക്കി ഇരിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി തിരച്ചറിഞ്ഞപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു.

അമ്മ ജോലിയ്ക്ക് പോയപ്പോള്‍ പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച ഇയാള്‍ കുട്ടിയെ വീണ്ടും പീഡിപ്പിക്കാനും ശ്രമിച്ചു. രണ്ടാനച്ചനില്‍ നിന്ന് രക്ഷപെടാന്‍ കുളിമുറി അടച്ച് ഇരുന്ന പെണ്‍കുട്ടിയെ അയാള്‍ കതക് പൊളിച്ച് പുറത്തിറക്കി. പെണ്‍കുട്ടി നിലവിളിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന വീടുകളില്‍ നിന്ന് ആരും സഹായത്തിനെത്തിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം പത്ത് മണി വരെ ഒരു റീട്ടെയില്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ മാതാവ് തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി നേരത്തെ ഉറങ്ങിയെന്ന് ഭര്‍ത്താവ് പറഞ്ഞു.

പക്ഷേ മാതാവ് പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇയാള്‍ തന്റെ രണ്ടാനച്ചനാണെന്ന് അനിയന് പോലും അറിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു. . നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ചെന്നതിന് പിന്നാലെയാണ് ഇവരുടെ പരാതി സ്വീകരിക്കാന്‍ പൊലീസുകാര്‍ തയ്യാറായതെന്നു പെണ്‍കുട്ടി ആരോപിക്കുന്നു. രണ്ടാനച്ചന്‍ ഒളിവില്‍ പോയെങ്കലും പൊലീസ് ഇയാളെ പിടികൂടി. ചൈല്‍ഡ് ലൈന്‍ അധികൃതരെയും സമീപിക്കാന്‍ ആ പെണ്‍കുട്ടി മറന്നില്ല. പഠനം തുടരാനും പൊലീസ് ആവുകയെന്ന ലക്ഷ്യത്തിലെത്താനും വീട്ടില്‍ നിന്നാല്‍ ബുദ്ധിമുട്ടാകുമെന്ന് മനസിലായതോടെ ചൈല്‍ഡ് ലൈന്‍ പെണ്‍കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *