ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി

August 7, 2019 0 By Editor

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി. സമരത്തില്‍ പങ്കെടുത്തതിന് ശേഷം നിരവധി തവണ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭ ലൂസി കളപ്പുരക്ക് നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു നോട്ടീസ്.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും ചാനലുകളില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിനും സഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപിച്ചാണ് നടപടി. പുറത്താക്കിക്കൊണ്ടുള്ള കത്തിനോടൊപ്പം പുറത്താക്കലിന് വത്തിക്കാൻ നൽകിയ സ്ഥിരീകരണവും ഡൽഹിയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയുടെ കത്തും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 10 ദിവസത്തിനകം നിലവിൽ താമസിക്കുന്ന സന്ന്യാസ ഭവനത്തിൽ നിന്ന് പുറത്തു പോകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam