കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം;അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകള്‍ അടച്ചു

കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം;അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകള്‍ അടച്ചു

August 8, 2019 0 By Editor

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി.ഇവിടേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്‌ക്കണമെന്ന്‌ സി ഐ സുനില്‍ പുളിക്കല്‍ അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ്‌ ഉയരുകയാണ്‌. കരുളായിയില്‍ ഉരുള്‍പൊട്ടിയതും വെള്ളം ഉയരാന്‍ കാരണമായി. റോഡുകള്‍ പലതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനം കാണാനും ആളുകള്‍ തടിച്ചുകൂടരുതെന്ന്‌ പൊലീസ്‌ അറിയിച്ചു.വഴിക്കടവ് വനാന്തര്‍ഭാഗത്തെ പുഞ്ചകൊല്ലി, അളക്കല്‍ ആദിവാസി കോളനിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സമായി കോരന്‍ പുഴ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam