മുത്തൂറ്റ്​ ശാഖയില്‍ വന്‍ മോഷണം; 55 കിലോ സ്വര്‍ണം കവര്‍ന്നു

മുത്തൂറ്റ്​ ശാഖയില്‍ വന്‍ മോഷണം; 55 കിലോ സ്വര്‍ണം കവര്‍ന്നു

November 24, 2019 0 By Editor

പ​ട്​​​ന: ബി​ഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ലെ ഹാ​ജി​പു​ര്‍ മു​ത്തൂ​റ്റ്​ ഫി​നാ​ന്‍​സ്​ ശാ​ഖ​യി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. പ​ക​ല്‍​സ​മ​യ​ത്ത്​ ആ​യു​ധ​ധാ​രി​ക​ളാ​യ ആ​റ്​ ക​വ​ര്‍​ച്ച​ക്കാ​ര്‍ മാ​നേ​ജ​റെ തോ​ക്കു​ചൂ​ണ്ടി ബ​ന്ദി​യാ​ക്കി 55 കി​ലോ സ്വ​ര്‍​ണം ക​വ​ര്‍​ന്നു. 21 കോ​ടി​യി​ലേ​റെ രൂ​പ മൂ​ല്യം വ​രു​ന്ന സ്വ​ര്‍​ണ​മാ​ണ്​ ക​ട​ത്തി​യ​ത്. ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ​യാ​ണ്​ സം​ഭ​വ​മെ​ന്ന്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ എം.​കെ. ചൗ​ധ​രി പ​റ​ഞ്ഞു.

ആ​റോ ഏ​ഴോ പേ​ര്‍ അ​ട​ങ്ങു​ന്ന ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം ഹാ​ജി​പു​ര്‍ മു​ത്തൂ​റ്റ്​ ശാ​ഖ​യി​ലെ​ത്തു​ക​യും മാ​നേ​ജ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന്​ ശാ​ഖ​യി​ലു​ണ്ടാ​യി​രു​ന്ന 55 കി​ലോ സ്വ​ര്‍​ണ​വു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​പ​ണി വി​ല അ​നു​സ​രി​ച്ച്‌​ 21 കോ​ടി രൂ​പ​യി​ലേ​റെ മൂ​ല്യം വ​രു​ന്ന സ്വ​ര്‍​ണ​മാ​ണ്​ ക​വ​ര്‍​ന്ന​തെ​ന്നും പൊ​ലീ​സ്​ സൂ​​​പ്ര​ണ്ട്​ പ​റ​ഞ്ഞു.