ഉത്തർ പ്രദേശിൽ 32000 പേർക്ക് പൗരത്വം ; യു പി സർക്കാർ നിയമം നടപ്പാക്കാനുള്ള നടപടി തുടങ്ങി

ഉത്തർ പ്രദേശിൽ 32000 പേർക്ക് പൗരത്വം ; യു പി സർക്കാർ നിയമം നടപ്പാക്കാനുള്ള നടപടി തുടങ്ങി

January 14, 2020 0 By Editor

യു പി സർക്കാർ നിയമം നടപ്പാക്കാനുള്ള നടപടി തുടങ്ങി .ഇതിന്റെ ആദ്യ പടിയായി അർഹതയുള്ള 32000  പേരെ സർക്കാർ കണ്ടെത്തി കഴിഞ്ഞു. 20  ഓളം  ജില്ലകളിൽ നിന്നായി 32000  ഓളം പേർക്ക് പൗരത്വത്തിനു അർഹതയുണ്ടെന്ന് യു പി മന്ത്രി ശ്രീകാന്ത് ശർമ്മ വ്യക്തമാക്കി .
വിവിധ ജില്ലാ ഭരണാധികാരികൾ ഇവർക്ക് പൗരത്വം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിയ്ക്കുകയാണ് . ജില്ലാ കളക്ടർമാർ പ്രത്യേക സർവ്വേ ഇതിനായി നടത്തി വരികയാണ് . ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേയ്ക് ഓടിപ്പോന്ന 32000  പേർക്കാണ് ഇപ്പോൾ പൗരത്വത്തിനു അർഹതയുണ്ടെന്ന്   കണ്ടെത്തിയിട്ടുള്ളത് .

യു പി യിലെ വിവിധ ജില്ലകളിൽ കൂടുതൽ പേർക്ക് പൗരത്വത്തിനു അർഹതയുണ്ടെന്നാണ് സംസ്ഥാനത്തു  നിന്ന് ലഭിയ്ക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന പിലിഭിത്തിൽ മാത്രം 37000  അഭയാർത്ഥികളുണ്ട്  . യു പി യിൽ മാത്രം മൂന്നര ലക്ഷത്തോളം അഭയാർത്ഥികൾക്ക് പൗരത്വം ലഭിയ്ക്കാനിടയുണ്ട്.