ക്രിസ്ത്യന്‍ യുവതിയെ സ്നേഹം നടിച്ച്‌ പീഡിപ്പിച്ച്‌ മതം മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ അലീന ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ കെ.എം അലിയെ അറസ്റ്റ് ചെയ്തു

February 26, 2020 0 By Editor

കൊച്ചി: മൂവാറ്റുപുഴയില്‍ കാഞ്ഞാര്‍ സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെ സ്നേഹം നടിച്ച്‌ പീഡിപ്പിച്ച്‌ മതം മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ മൂവാറ്റുപുഴ പി.ഒ ജംഗ്ഷനില്‍ അലീന ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ പേഴയ്ക്കാപ്പിള്ളി കുളക്കാടന്‍ കുടിയില്‍വീട്ടില്‍ കെ.എം അലിയെ (48) അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ പിടി കൂടിയത്.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതി ബംഗളൂരുവിലേക്ക് കടന്നിരുന്നു കൈയിലെ പണം തീര്‍ന്നതോടെ നാട്ടിലേക്ക് തിരിച്ചു. അക്കൗണ്ടു വഴി പണമയച്ചാല്‍ പൊലീസ് കണ്ടെത്തുമെന്നറിഞ്ഞായിരുന്നു യാത്ര. നാട്ടിലെത്തി പണം സംഘടിപ്പിച്ച്‌ തിരിച്ച്‌ പെരുമ്പാവൂരിൽ നിന്ന് മേതല വഴി കടന്ന് പൊലീസിനെ വെട്ടിച്ച്‌ ആലുവ റെയില്‍വെ സ്റ്റേഷനിലെത്തുകയായിരുന്നു ഉദ്ദേശം. ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ പൊലീസ് സംഘം മേതലയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞദിവസം തൃശൂര്‍, കുന്നംകുളം ഭാഗത്ത് ഇയാള്‍ എത്തിയത് മനസിലാക്കി പൊലീസ് പിന്നാലെ എത്തിയെങ്കിലും കടന്നുകളഞ്ഞു. തിരിച്ച്‌ തൃക്കളത്തൂര്‍ ഭാഗത്ത് എത്തിയതറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. ​

ഒ​ന്ന​ര​ വ​ര്‍​ഷ​ത്തോ​ളം​ ​സ്ഥാ​പ​ന​ ​ഉ​ട​മ​​ ​പ്ര​ലോ​ഭി​പ്പി​ച്ച്‌ ​ഗോ​വ,​ ​മൈ​സൂ​ര്‍,​ ​വാ​ഗ​മ​ണ്‍​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​റി​സോ​ര്‍​ട്ടു​ക​ളി​ല്‍​ ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ച്ച​​ശേ​ഷം​ ​മ​തം​​മാ​റ്റാ​ന്‍​ ​ശ്ര​മി​ച്ചു​വെ​ന്നാ​ണ് ​ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പ​രാ​തി.​ ​തു​ട​ര്‍​ന്ന് ​യു​വ​തി​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ചു.​ ​ജോ​ലി​ക്ക് ​വ​രാ​താ​യ​തോ​ടെ​ ​ഇയാള്‍ ഇ​വ​രു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി​ ​പ​രാ​തി​ ​ന​ല്‍​കാ​ന്‍​ ​ഭ​യ​ന്ന​ ​യു​വ​തി​ ​ഫെബ്രുവരി 18ന് കാ​ഞ്ഞാ​ര്‍​ ​സ്റ്റേഷനി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി.​ ​കാ​ഞ്ഞാ​ര്‍​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്ത​ ​കേ​സ് ​മൂ​വാ​റ്റു​പു​ഴ​ ​പൊ​ലീ​സി​ന് ​കൈ​മാ​റുകയായിരുന്നു.​പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയ വാഗമണ്ണിലെ റിസോര്‍ട്ടില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് പൂര്‍ത്തിയാക്കി.