ഡല്‍ഹിയിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മൃതദേഹം അഴുക്ക് ചാലില്‍ കണ്ടെത്തി

February 26, 2020 0 By Editor

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ അഴുക്ക് ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വടക്ക് കിഴക്കന്‍ ജില്ലയിലുള്ള ചാന്ദ്ബാഗിലാണ് അങ്കിത് ശര്‍മ എന്ന ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
സംഘര്‍ഷത്തില്‍ ഇതുവരെ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ 20 പേരാണ് കൊല്ലപ്പെട്ടത്. 180-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് പേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.