കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും കോവിഡ്; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും കോവിഡ്; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

April 16, 2020 0 By Editor

കോഴിക്കോട് ജില്ലയിലെ എച്ചേരിയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ കുടുംബത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരനും മാതാവിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മാര്‍ച്ച്‌ 18 ന് ദുബായില്‍ നിന്നു വന്ന 39 കാരനും 59 വയസ്സുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റു രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. ഇവരുടെ ആദ്യത്തെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ഏപ്രില്‍ 13 നായിരുന്നു ആദ്യം സാമ്പിള്‍ എടുത്തത്. 14ന് എടുത്ത സാമ്പിളുളുകളാണ് പോസിറ്റീവ് ആയത്.

ഈ കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ ബാക്കി മുഴുവന്‍ അംഗങ്ങളെയും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18 ആയി

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam