ആഴ്ചയില്‍ ശനി,ഞായര്‍ ദിവസങ്ങളിൽ  ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം

ആഴ്ചയില്‍ ശനി,ഞായര്‍ ദിവസങ്ങളിൽ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം

April 16, 2020 0 By Editor

തിരുവനന്തപുരം: ലോക്ക ഡൗണില്‍ ഇളവുകള്‍ നല്‍കുന്നതില്‍ ധാരണായി.ഏപ്രില്‍ 20ന് ശേഷം ആഴ്ചയില്‍ രണ്ട് ദിവസം(ശനി,ഞായര്‍) ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അതേ സമയം ബ്യൂട്ടിപാര്‍ലറുകള്‍ക്ക് ഇളവുകള്‍ ബാധകമല്ല.

തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ കേരളത്തില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കയര്‍, ബീഡി, കശുവണ്ടി, കൈത്തറി മേഖലകള്‍ക്കാണ് കൂടുതല്‍ ഇളവ് അനുവദിക്കുക.

നേരത്തെ, 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് അഞ്ചില്‍ താഴെ മേഖലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരിയ ഇളവുകള്‍ നല്‍കിയിരുന്നു. 21ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കാറായ ഘട്ടത്തിലായിരുന്നു അത്. വര്‍ക് ഷോപ്പുകള്‍,സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, വീടുകളില്‍ ചെന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്നവര്‍, ബുക്ക് സ്റ്റാളുകള്‍ തുടങ്ങിയവയൊക്കെയായിരുന്നു അത്. ഇവയെല്ലാം തുടര്‍ന്നും തുടരും.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam