ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലെ റോ​ഡു​ക​ള്‍ മാത്രമേ അടയ്ക്കുകയുള്ളുവെന്നു മുഖ്യമന്ത്രി; ഞാ​യ​റാ​ഴ്ച​യും പാ​ഴ്സ​ല്‍ ലഭിക്കും

May 4, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: റെ​ഡ് സോ​ണി​ല്‍ ആ​യാ​ല്‍ പോ​ലും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ അ​ല്ലെ​ങ്കി​ല്‍ റോ​ഡു​ക​ള്‍ അ​ട​ച്ചി​ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ഓ​റ​ഞ്ച് സോ​ണി​ലും ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ബാ​ധ​ക​മാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി ഇ​വി​ടെ വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ക്കും. പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ചി​ല ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.സം​സ്ഥാ​ന​ത്ത് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ ഒ​ഴി​കെ വ​ര്‍​ക്ക്ഷോ​പ്പു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ഞാ​യ​റാ​ഴ്ച സമ്പൂ​ര്‍​ണ അ​വ​ധി​യാ​ണ്. എ​ന്നാ​ല്‍ റം​സാ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ക്ഷ​ണം പാ​ഴ്സ​ല്‍ ന​ല്‍​കു​ന്ന ക​ട​ക​ള്‍​ക്ക് ഉ​ച്ച​യ്ക്കു​ശേ​ഷം പ്ര​വ​ര്‍​ത്തി​ക്കാം.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam