കോഴിക്കോട് ജില്ലയിലെ ഈ പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ്സോണായി കലക്ടർ  പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ ഈ പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ്സോണായി കലക്ടർ പ്രഖ്യാപിച്ചു

August 7, 2020 0 By Editor

പേരാമ്പ്ര ഗ്രാമപഞ്ചായത്ത്: വാർഡ് 12 – പേരാമ്പ്ര ടൗണിലെ കല്ലോട് മുതൽ കക്കാട് വരെയുള്ള ഭാഗം
വാർഡ് 6 – ലെ ബൈപാസ്സ് ഭാഗം- വാർഡ് 2 – ലെ ചേനായി ടൗൺ
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്: വാർഡ് 2 – ആന്തട്ട
കൊടുവള്ളി മുൻസിപാലിറ്റി: വാർഡ് 15 – ചുണ്ടപ്പുറം, വാർഡ് 36 – എരഞ്ഞോണ
ഫറോക് മുൻസിപാലിറ്റി: വാർഡ് 18- പുല്ലിക്കടവ്
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് : വാർഡ് 4 – മുറവച്ചേരി
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 10 – മതിലകം
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് : വാർഡ് 15 – തോടന്നൂർ

കണ്ടോൺമെൻറ് സോൺ ഒഴിവാക്കിയത് :

1. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 1,2,3,4,18 , 2. താമരശ്ശേരി ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 93. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് – മുഴുവന്‍ വാര്‍ഡുകളും , 4. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് – മുഴുവന്‍ വാര്‍ഡുകളും ,5. കായക്കൊടി ഗ്രാമപഞ്ചായത്ത് – മുഴുവന്‍ വാര്‍ഡുകളും ,6. കോഴിക്കോട് കോര്‍പ്പറേഷന്‍ – 8,11,16

മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച താഴെപറയുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അവയുടെ പേരിന് നേരെ കാണിച്ച വാര്‍ഡുകള്‍ മാത്രം കണ്ടെയിന്‍മെന്റ് സോണില്‍ നിലനിര്‍ത്തിയും ബാക്കിയുള്ള വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കിയും ഉത്തരവാകുന്നു.

1. പെരുമണ്ണ ഗ്രാമപഞ്ചായത്ത് – 2,3,5,11,12,17, 2. പുതുപ്പാടി ഗ്രാമപഞ്ചായത്ത് – 1,2 , 3. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് – 14, 4. വടകര മുന്‍സിപ്പാലിറ്റി – 1,5,7,19,27,36,37,38,39,45,46

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 21 ചേവായൂരിലെ താഴെ പറയുന്ന അതിര്‍ത്തിക്കുള്ളിലുള്ള സ്ഥലം മാത്രം കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.

•വലിയപറമ്പ് -കടുങ്ങാംപൊയില്‍ റോഡിന്റെ തെക്കുഭാഗം (വലതുവശം) പ്രദേശങ്ങളും ,കടുങ്ങാംപൊയില്‍ മുതല്‍ പൂങ്കാവനം റോഡ് ജംഗ്ഷന്‍ വരെയും , പൂങ്കാവനം ജംഗ്ഷന്‍ മുതല്‍ മേത്തലാംകോത്ത് റോഡിന്റ വലത് വശം ജംഗ്ഷന്‍ വരെയും മേത്തലാംകോത്ത് ജംഗ്ഷന്‍ മുതല്‍ മാറാത്ത് ഇടവഴി ജംഗ്ഷന്‍ വരെയും മാറാത്ത് , ഇടവഴി ജംഗ്ഷന്‍ മുതല്‍ ഗോള്‍ഫ് ലിങ്ക് റോഡ് വരെയും ,ഗോള്‍ഫ് ലിങ്ക് റോഡ് മുതല്‍ വലിയപറമ്പ് റോഡ് ജംഗ്ഷന്‍ വരെയും (വലതുഭാഗം). •കോവൂര്‍ വെളളിമാട്കുന്ന് റോഡിലെ വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റലിന്റെ എതിര്‍ വശത്തുള്ള പരപ്പന്‍കുന്ന് റോഡില്‍ നിന്നും വാത്സല്യം അംഗന്‍വാടിയിലേക്കുള്ള റോഡിന്റെ വലതുവശത്തുള്ള പ്രദേശങ്ങളും തുടര്‍ന്ന് താഴെ പുതുശ്ശേരി റോഡുവഴി കോവൂര്‍ വെള്ളിമാടുകുന്ന് റോഡിന്റെ ഇടതു പ്രദേശങ്ങളും ഉള്‍പ്പെടുന്നഭാഗം.

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 15-വെള്ളിമാട്കുന്ന്ന്റ താഴെപറയുന്ന അതിര്‍ത്തിക്കുള്ളിലുള്ള സ്ഥലം മാത്രം കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.

•കോഴിക്കോട് വയനാട് എന്‍.എച്ച് റോഡില്‍നിന്നും പുളിയന്‍കോട് കുന്ന് റോഡിലെ സെന്റ് ഫിലോമിന സ്‌കൂളിന്റ മുന്‍വശത്തുള്ള റോഡിന്റ വലതുവശത്താ പ്രദേശങ്ങളും തുടര്‍ന്ന് മേത്തലാ പറമ്പ്’ മുതല്‍ തച്ചംപള്ളിതാഴം റോഡ് വരെ വലതുവശത്തുള്ള പ്രദേശവും കുനിയേടത്ത് താഴ റോഡിന്റെ വലതുഭാഗത്ത പ്രദേശങ്ങളും *10-ക്വാര്‍ട്ടേഴ്‌സ് ‘ റോഡിന്റെ ഇടതുവശത്തെ പ്രദേശങ്ങളും ഉള്‍പ്പെടുന്ന സ്ഥലം

•കോഴിക്കോട് വയനാട് എന്‍.എച്ച് റോഡിലെ വലതുഭാഗത്തുള്ള ചോലപ്പുറത്ത് എ.യൂ.പിസ്‌കൂളിന്റെ പിന്‍വശം ചേര്‍ന്ന് തച്ചാംകോട് തറവാട്ടിലേക്കുള്ള ഇടവഴിയും വലതുവശത്തെ പ്രദേശങ്ങളും (2 വീടുകള്‍ മാത്രം ഉള്‍പ്പെടുന്നത് ).വയനാട് റോഡില്‍ നിന്നും ചേവരമ്പലം റോഡിലേക്ക് പ്രവേശിച്ച് മുസ്ലീം പള്ളിയുടെ മുന്‍വശത്തും എം.വി കുട്ടിസ്സന്‍ റോഡിന്റ ഇടതുവശം എം.എസ്.എം.ഐ കോണ്‍വെന്റ് വരെ വശം ചേര്‍ന്ന പ്രദേശങ്ങള്‍ .

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 72- വെസ്റ്റിഹില്‍-ന്റെ‍ താഴെപറയുന്ന അതിര്‍ത്തിക്കുള്ളിലുള്ള സ്ഥലം മാത്രം കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്

• ഈ വാര്‍ഡിലെ തെക്ക് അതിര്‍ത്തിയായ എന്‍.സി.സി കാന്റിനിന്‍ റോഡ് ശാന്തിനഗര്‍ കോളനി ഉള്‍പ്പെടുന്ന പ്രദേശംമുതല്‍ ബീച്ച് റോഡ് വഴി,കറിത്തോളിത്തോട് അത്താണിക്കല്‍ -റെയില്‍ റോഡ് വഴി കോയറോഡ് തെരുവം ബസാര്‍ ഉള്‍പ്പെടെ വടക്ക് ഭാഗത്ത് ബീച്ചില്‍ അവസാനിക്കുന്ന തരത്തിലുള്ള ഭാഗം .

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 74- പുതിയങ്ങാടി യിലെ താഴെപറയുന്ന അതിര്‍ത്തിക്കുള്ളിലുള്ള സ്ഥലം മാത്രം കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്. •കിഴക്ക് റയില്‍വെ ലൈന്‍, •വടക്ക് -പാവങ്ങാട് പുതിയാപ്പറോഡ്,•പടിഞ്ഞാറ് -അറബിക്കടല്‍ ,•തെക്ക് -കോയറോഡ്

മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ജാഗ്രത ഇനിയും തുടരേണ്ടതിനാല്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ ഭാഗികമായി കണ്ടെയിന്‍മെന്റ് സോണായി തുടരും. തദ്ദേശസ്വയംഭരണസ്ഥാപന ആരോഗ്യവിഭാഗത്തിന്റെയും പോലീസിന്റയും നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്. മാര്‍ക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും 5 ല്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിക്കേണ്ടതാണ്. ഈ വാര്‍ഡില്‍ താമസിക്കുന്നവര്‍ വാര്‍ഡിന് പുറത്തേക്ക് അനാവശ്യയാത്രകള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതും ,കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമായി പാലിക്കേണ്ടതുമാണ്.

 

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam