കേരളത്തില്‍ അതിതീവ്ര മഴ: എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നു

കേരളത്തില്‍ അതിതീവ്ര മഴ: എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നു

September 20, 2020 0 By Editor

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് പലയിടങ്ങളിലും അതിതീവ്ര മഴ. വരും മണിക്കൂറുകളില്‍ മഴയുടെ തീവ്രത വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രാത്രി യാത്ര പരമാവധി ഒഴിവാക്കണം. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരില്‍, മലയോര മേഖലകളില്‍ രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു.