ശുചിത്വമിഷൻ പ്രവർത്തനങ്ങൾക്കുള്ള ജലശക്തിമന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം വയനാടിന്

ശുചിത്വമിഷൻ പ്രവർത്തനങ്ങൾക്കുള്ള ജലശക്തിമന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം വയനാടിന്

November 20, 2020 0 By Editor

ശുചിത്വമിഷൻ പ്രവർത്തനങ്ങൾക്കുള്ള ജലശക്തിമന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം വയനാടിന്. ലോക ശൗചാലയദിനത്തിൽ ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ജലശക്തിമിഷൻ മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് വയനാടിനെ അഭിനന്ദിച്ചു. സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ പദ്ധതിയിൽ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ തിരഞ്ഞെടുത്ത 20 ജില്ലകളിലൊന്നായി വയനാട് മാറിയത്. വേൾഡ് ബാങ്ക് പെർഫോർമൻസ് ഇൻസെന്റീവ് ഗ്രാന്റും സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ ധനസഹായവും ഉപയോഗപ്പെടുത്തി പൊതുകക്കൂസുകൾ, ഖരമാലിന്യസംസ്കരണ സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ചതും പ്രവർത്തന വിവരങ്ങൾ യഥാസമയം എം.ഐ.എസ്. ചെയ്തതും അംഗീകാരം ലഭിക്കുന്നതിന് സഹായകരമായി ഗ്രാമപ്പഞ്ചായത്തുകൾ വെളിയിടവിസർജനമുക്തമാക്കിയതും കുടിവെള്ള സ്രോതസ്സുകളുടെ ഗുണമേന്മ വർധിപ്പിച്ചതും നേട്ടമായി.ഖര-ദ്രവ മാലിന്യ സംസ്കരണത്തിൽ ജില്ലയിൽ 22 ഗ്രാമപ്പഞ്ചായത്തുകളിൽ മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി സ്ഥാപിച്ചതും പരിഗണിച്ചു.