വടകര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങി : മൂന്നുപേർ അറസ്റ്റിൽ

വടകര : വടകര സ്വദേശിയായ യുവാവിനെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ തടങ്കലിൽവെച്ച് മോചനദ്രവ്യം വാങ്ങുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിലെ അഞ്ചുമാൻ ബാഗാഡിയയിൽ താമസക്കാരായ മണ്ണാർക്കാട് പാലക്കയം സ്വദേശി ഇലഞ്ഞിക്കൽ മുഹമ്മദ് സമീർ (40), കണ്ണൂർ പുല്ലൂക്കര കീഴ്മാടം സ്വദേശി ആലയാട്ട് അഷ്റഫ് (34), വീരാജ്പേട്ടയിൽ താമസിക്കുന്ന തളിപ്പറമ്പ് കുപ്പം സ്വദേശി പുതിയപുരയിൽ തുണ്ടക്കാച്ചി ഉനൈസ് (33) എന്നിവരെയാണ് വടകര പോലീസ് പിടികൂടിയത്.

ഒക്ടോബർ 24-ന് ആശുപത്രി ആവശ്യാർഥം മൈസൂരുവിൽ എത്തിയ വടകര വില്യാപ്പള്ളി സ്വദേശിയെ രാത്രി പതിനൊന്നരയോടെ ലോഡ്ജിൽ മുറി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഈ സംഘം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ലോഡ്ജിൽ മൂന്നുദിവസം തടവിൽ പാർപ്പിച്ച് പണം ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ പോക്‌സോ കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. യുവാവിന്റെ കൈയിൽ പണമില്ലെന്ന് മനസ്സിലാക്കിയ പ്രതികൾ യുവാവിന്റെ സഹോദരനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി യുവാവിനെ വിട്ടയക്കാൻ 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതുപ്രകാരം സഹോദരൻ പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. തുടർന്ന് യുവാവിനെ വിട്ടയച്ചു. തുടർന്ന് ഇതുസംബന്ധിച്ച് യുവാവിന്റെ സഹോദരൻ വടകര പോലീസിൽ പരാതി നൽകി ഇതിനു പിന്നാലെ പ്രതികളുടെ ഫോൺ നമ്പറും ലോഡ്ജ് രജിസ്റ്ററിലെ മേൽവിലാസവും ശേഖരിച്ച പോലീസ് അന്വേഷണത്തിലൂടെ മൂന്നുപേരെയും മൈസൂരു, വിരാജ്‌പേട്ട എന്നിവിടങ്ങളിൽനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.മൂന്നുപേരെയും വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story