
ഷാജി വധശ്രമക്കേസ്: പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളുടെ തെളിവെടുപ്പ് പൂർത്തിയായി
November 20, 2020 0 By Editorസംരക്ഷണ സമിതി വൈസ് ചെയർമാനും ബി ജെ പി പ്രവർത്തകനുമായ കെ .കെ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകരും, പോപ്പുലർ ഫ്രണ്ട്സിറ്റി ഡിവിഷൺ പ്രസിഡണ്ടും ജില്ലാ കമ്മറ്റി അംഗവുമായ എലത്തൂർ വടക്കര കത്ത് ഹനീഫ (38) SDTU ജില്ലാ നേതാവും ചെറൂട്ടി റോഡിലെ പോർട്ടറുമായ പുതിയ ങ്ങാടി ചാലിൽ മന്ദംകണ്ടിപറമ്പ് ഷബീർ അലി (37) എന്നിവരെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയുള്ള തെളിവെടുപ്പ് പൂർത്തിയാക്കി കോടതി മുമ്പാകെ ഹാജരാക്കി റിമാണ്ട് ചെയ്തു.
2019 ഒക്ടോബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം .കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മായനാട് അബ്ദുള്ള, പൂവാട്ട്പറമ്പ് അബ്ദുൾ അസീസ് എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയും ആയുധങ്ങളും മറ്റും കണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തതിൽ മറ്റു ചില പോപ്പുലർ ഫ്രണ്ട് / എസ്.ഡി.പി.ഐ നേതാക്കൾക്കും ഗൂഢാലോചനയിൽ പങ്കുള്ളതായി പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പുതിയങ്ങാടി കേന്ദ്രീകരിച്ചാണ് കേസിൻ്റെ ഗൂഢാലോചന നടന്നതെന്നും പോലീസിന് മനസ്സിലായിട്ടുണ്ട്.കേസിലെ നിർണ്ണായക തെളിവുകളായ വാഹനം, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ എലത്തുരിലെയും, പുതിയങ്ങാടിയിലെയും പ്രതികളുടെ വീടുകളിൽ നിന്നും മറ്റും കണ്ടെടുത്തു.
2019 ജൂലൈ മാസത്തിൽ ബി ജെ പി നേതാവ് കെ സുരേന്ദ്രൻ്റെ പരിപാടിക്കിടെ ക്വാറി നടത്തിപ്പുകാരായ എസ്.ഡി.പി.ഐ / പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പ്രവർത്തകർ അവിടേക്ക് എത്തണമെന്നും ഹനീഫ ജില്ലയിലെ തിരഞ്ഞെടുത്ത പ്രവർത്തകരെ അറിയിച്ചു. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിട്ടെങ്കിലും പട്ടർ പാലം അങ്ങാടിയിൽ വെച്ച് പോപ്പുലർ ഫ്രണ്ട്നോർത്ത് ഏരിയാ പ്രസിഡണ്ടും, ബി ജെ പി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. അതിൻ്റെ പ്രതികാരമായിട്ടാണ് ഷാജിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.ഇവർ തന്നെയാണ് പോപ്പുലർ ഫ്രണ്ടിൻ്റെ ജില്ലാഫിറ്റ്നസ് ട്രെയനർമാരും, കളരി അഭ്യാസികളുമായ അൻസാറിനെയും അബ്ദുള്ളയെയും കൃത്യം നടത്തുവാൻ ചുമതലപ്പെടുത്തിയത്. കൃത്യ സ്ഥലവും, സമയവും തിരഞ്ഞെടുക്കാൻ അവർ അൻസാറിനെ ചുമതലപ്പെടുത്തുകയുണ്ടായി. മുഖ്യ പ്രതികളായ അബ്ദുള്ളയെയും അസീസിനെയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിക്കാത്തതിനാൽ ഒളിവിൽ പോവുകയായിരുന്നു. കൃത്യം നടന്ന ദിവസം ഹനീഫയും മറ്റൊരു നേതാവും പട്ടർ പാലത്തെത്തി മുഖ്യ പ്രതികളുമായി കൂടിക്കാഴ്ച നടത്തി കൃത്യത്തിൻ്റെ ‘മേൽനോട്ടം’ ഭംഗിയായി നിർവ്വഹിച്ചുവെന്നും കൃത്യം നടന്നയുടനെ പ്രതികൾ മെഡിക്കൽ കോളേജിലെത്തുകയും ഷബീറലി ഡിവിഷൻ സിക്രട്ടറിയെ ‘ദൗത്യം’ പൂർത്തിയാക്കിയ വിവരം അറിയിക്കുകയും ചെയ്തു. അയാൾ നേരിട്ട് മെഡിക്കൽ കോളേജിൽ വയറുവേദന എന്ന വ്യാജേന എത്തുകയും മരിച്ചോ എന്ന് വിലയിരുത്തുകയും ന്യൂസ് പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യവാട്സ് അപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയുകയും ചെയ്തുവെന്നും .ശേഷം ഹനീഫയുടെ നിർദ്ദേശപ്രകാരം ഇയാളും,ഷബീറലിയും, ഹനീഫയും അർദ്ധ രാത്രി വരെ ഒത്തുചേർന്ന് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. പുതിയ പാലം സ്വദേശിയായ അയാൾ പിന്നീട് ഗൾഫിലേക്ക് മുങ്ങിയതായി പോലീസിന് വിവരം ലദിച്ചിട്ടുണ്ടെന്നും . അയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും ചേവായൂർ സി ഐ ഈവനിംഗ് കേരളാ ന്യൂസിനോട് പ്രതികരിച്ചു.
ചേവായൂർ സി ഐ ടി പി . ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. കൂടാതെ SI രഘുനാഥൻ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, M. സജി., ഷാലു.M, ഹാദിൽ കുന്നുമ്മൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല