പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം; രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ പിടിയില്‍

December 12, 2020 0 By Editor

കൊ​ച്ചി: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘം ചേ​ര്‍ന്ന് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍​മാ​ര്‍ പി​ടി​യി​ല്‍. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ സ​ന്ദീ​പ് (25), സി​ജു (32) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം നോ​ര്‍ത്ത് പോലീസിന്റെ പി​ടി​യി​ലാ​യ​ത്. നോ​ര്‍ത്ത് സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ വി.​ബി. അ​ന​സി​നെ​യും ജി​നേ​ഷി​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്.

സ്പെ​ഷ​ല്‍ പ​ട്രോ​ളി​ങ് ന​ട​ത്ത​വെ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച ക​ലൂ​ര്‍ ജ​ഡ്ജ​സ് അ​വ​ന്യൂ ഭാ​ഗ​ത്ത് എ​ട്ട് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍​മാ​ര്‍ മാ​സ്‌​ക് ധ​രി​ക്കാ​തെ കൂ​ട്ടം​കൂ​ടി നി​ല്‍ക്കു​ന്ന​ത് ക​ണ്ടി​രു​ന്നു. ഇ​വ​രോ​ട് മാ​സ്‌​ക് ധ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​നു​സ​രി​ക്കാ​തെ ഇ​വ​ര്‍ പോലീ​സി​നെ അ​സ​ഭ്യം പ​റ​ഞ്ഞു. ഇ​ത് പൊ​ലീ​സി​ലൊ​രാ​ള്‍ വി​ഡി​യോ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സം​ഘം ചേ​ര്‍ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി നി​ല​ത്തെ​റി​ഞ്ഞ്​ പൊ​ട്ടി​ച്ചു.തു​ട​ര്‍ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍​മാ​ര്‍ ഓ​ടി​പ്പോ​യി. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.