കോഴിക്കോട്ട് കോവിഡ് സെന്ററിലേക്ക് കൊണ്ടുവന്ന കഞ്ചാവ് പിടിച്ചു; രണ്ടു യുവാക്കള്ക്കെതിരെ കേസ്
ഫാറൂഖ് കോളജ് എസ്.എസ് ഹോസ്റ്റലില് പ്രവര്ത്തിക്കുന്ന സി.എഫ്.എല്.ടി.സിയില്നിന്ന് കഞ്ചാവ് പിടികൂടി. കോവിഡ് പോസിറ്റിവായി ഇവിടെ ചികിത്സയിലുള്ള രോഗിക്കായി എത്തിച്ച കഞ്ചാവാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. സംഭവത്തില് രോഗിയുടെ…
ഫാറൂഖ് കോളജ് എസ്.എസ് ഹോസ്റ്റലില് പ്രവര്ത്തിക്കുന്ന സി.എഫ്.എല്.ടി.സിയില്നിന്ന് കഞ്ചാവ് പിടികൂടി. കോവിഡ് പോസിറ്റിവായി ഇവിടെ ചികിത്സയിലുള്ള രോഗിക്കായി എത്തിച്ച കഞ്ചാവാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. സംഭവത്തില് രോഗിയുടെ…
ഫാറൂഖ് കോളജ് എസ്.എസ് ഹോസ്റ്റലില് പ്രവര്ത്തിക്കുന്ന സി.എഫ്.എല്.ടി.സിയില്നിന്ന് കഞ്ചാവ് പിടികൂടി. കോവിഡ് പോസിറ്റിവായി ഇവിടെ ചികിത്സയിലുള്ള രോഗിക്കായി എത്തിച്ച കഞ്ചാവാണ് ഫറോക്ക് പൊലീസ് പിടികൂടിയത്.
സംഭവത്തില് രോഗിയുടെ സഹോദരന് ഷാഹുല്, ഭാര്യാ സഹോദരന് അനസ് എന്നിവര്ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഫറോക്ക് ചന്ത സ്വദേശികളാണ്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കോവിഡ് പോസിറ്റിവായി സി.എഫ്.എല്.ടി.സിയില് കഴിയുന്ന സഹോദരനായി കൊണ്ടുവന്ന സാധനങ്ങള്ക്കിടയില് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബീഡിക്കെട്ട്, സിഗരറ്റ് പാക്ക്, ലൈറ്റര് എന്നിവയും പൊലീസ് പിടിച്ചെടുത്തു.
സ്പെഷല് ബ്രാഞ്ച് എ.എസ്.ഐ സുജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്നാണ് നടപടി. സബ് ഇന്സ്പെക്ടര് വിമല്ചന്ദ്രനും സംഘവുമെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പിടികൂടിയവരിലൊരാള് ക്വാറന്റീന് ലംഘിച്ചാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇവര്ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള് ലാഘിച്ചതിനും കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില് സെന്ററിനകത്തേക്ക് കൊണ്ടുവരുന്ന സാധനങ്ങള് കൂടുതല് ജാഗ്രതയോടെ പരിശോധിക്കുമെന്ന് വളന്റിയര്മാര് പറഞ്ഞു.