എറണാകുളത്ത്  അമ്മ നവജാത ശിശുവിനെ പാറമടയിലെറിഞ്ഞു

എറണാകുളത്ത് അമ്മ നവജാത ശിശുവിനെ പാറമടയിലെറിഞ്ഞു

June 3, 2021 0 By Editor

കൊച്ചി: എറണാകുളം തിരുവാണിയൂരിൽ നവജാത ശിശുവിനെ അമ്മ പാറമടയിലെറിഞ്ഞു. രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന്, പൊലീസ് പാറമടയിൽ പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെയാണ് യുവതിയെ രക്തസ്രാവത്തെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പ്രസവത്തെ തുടർന്നാണ് രക്തസ്രാവമെന്ന് കണ്ടെത്തി. ഇതിനുശേഷമാണ്, നവജാത ശിശുവിനെ പാറമടയിലെറിഞ്ഞതായി യുവതി വെളിപ്പെടുത്തിയത്. പാറമടയിൽ വെള്ളം നിറഞ്ഞതിനാൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്താനുള്ള നീക്കത്തിലാണ് പൊലീസ്