യൂട്യൂബ് ചാനല്‍ വഴി അശ്ലീലം; യൂട്യൂബര്‍ പബ്ജി മദന്‍ അറസ്റ്റിൽ

June 18, 2021 0 By Editor

ചെ​ന്നൈ: ലൈ​വ് വീ​ഡി​യോ സ്ട്രീ​മിം​ഗി​നി​ടെ സ്ത്രീ​ക​ളോ​ട് അ​ശ്ലീ​ലം പ​റ​ഞ്ഞ പ്ര​മു​ഖ ത​മി​ഴ് യൂ ​ട്യൂ​ബ​ര്‍ പ​ബ്ജി മ​ദ​ന്‍ (മ​ദ​ന്‍ കു​മാ​ര്‍) അ​റ​സ്റ്റി​ല്‍. ധ​ര്‍​മ​പു​രി​യി​ല്‍​നി​ന്നു​മാ​ണ് ഇ​യാ​ളെ സൈ​ബ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ധ​ര്‍​മ​പു​രി​യി​ല്‍ ഒ​രു​സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മ​ദ​ന്‍ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ​ന്‍റെ ഭാ​ര്യ കൃ​തി​ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ദ​ന്‍റെ യൂ ​ട്യൂ​ബ് ചാ​ന​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഭാ​ര്യ കൃ​തി​ക​യാ​ണ്. ഇ​വ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു. മ​ദ​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പും പോ​ലീ​സ് നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. മ​ദ​നെ​തി​രെ 157 സ്ത്രീ​ക​ളാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ‘മ​ദ​ന്‍’, ‘ടോ​ക്സി​ക് മ​ദ​ന്‍ 18+’ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ മ​ദ​ന് നി​ര​വ​ധി യൂ ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ണ്ട്.