Begin typing your search above and press return to search.
ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി: ലൈസൻസ് സസ്പെൻഡ് ചെയ്താൽ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കില്ല; വീണ ജോർജ്
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് പലയിടങ്ങളിലും ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും, നിരവധി സ്ഥലങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചതിന്റെയും അടിസ്ഥാനത്തിലാണിത്.
പഴകിയ ഭക്ഷണം പിടിച്ചെടുത്താലുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണ് ആരോഗ്യ മന്ത്രിയുടെ നടപടി.ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം. സാഹചര്യങ്ങൾ നേരിട്ട് കണ്ടു ബോധ്യപ്പെട്ടാൽ മാത്രമേ അനുമതി ലഭിക്കൂ. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
Next Story