വീട്ടുവളപ്പിലെ കൂൺ പാകം ചെയ്തു കഴിച്ചു, 7 പേർ ആശുപത്രിയിൽ

മഞ്ചേരി: വിഷക്കൂൺ കഴിച്ച് 3 ദിവസത്തിനിടെ 7 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പറമ്പിൽ പൊങ്ങിവരുന്ന കൂൺ പാകം ചെയ്തു കഴിച്ചതാണ് എല്ലാവർക്കും വിനയായത്.…

മഞ്ചേരി: വിഷക്കൂൺ കഴിച്ച് 3 ദിവസത്തിനിടെ 7 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പറമ്പിൽ പൊങ്ങിവരുന്ന കൂൺ പാകം ചെയ്തു കഴിച്ചതാണ് എല്ലാവർക്കും വിനയായത്. തുടർച്ചയായ ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടാണു ചികിത്സ തേടിയത്. മഞ്ചേരി വട്ടപ്പാറ സ്വദേശിനികളായ സൗമിനി (76), പേരക്കുട്ടി നിരഞ്ജന (13) എന്നിവരെ ഇന്നലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വീട്ടുവളപ്പിൽ കണ്ട കൂൺ പാകം ചെയ്തു കഴിച്ചിരുന്നു. വീട്ടിലെ മറ്റുള്ളവർ കൂൺ കഴിച്ചിരുന്നില്ല. ഛർദിയെ തുടർന്നാണ് ചികിത്സ തേടിയത്. വെള്ളിയാഴ്ച ജംഷീന (30), ജസീല (39) എന്നിവരെയും വ്യാഴാഴ്ച രാത്രി 2 കുട്ടികൾ ഉൾപ്പെടെ 3 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ 2 പേരെ വാർഡിലേക്കു മാറ്റി. മഴ പെയ്ത് ഇടിവെട്ടുന്നതോടെയാണു പറമ്പുകളിൽ കൂണുകൾ പൊങ്ങുന്നത്. എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. ചിതമ്പലുകളും നിറവും നോക്കിയാണ് വിഷം ഉള്ളതാണോ അല്ലയോ എന്നു തിരിച്ചറിയുന്നത്. ചിലത് ഗുരുതരമായ ആരോഗ്യപ്രശ്നത്തിനു വരെ കാരണമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story