കോഴിക്കോട് മുക്കത്ത് ജെസിബിയിടിച്ച് യുവാവ് മരിച്ച സംഭവം: അന്വേഷണത്തില്‍ ഗുരുതര വീഴ്ച, കസ്റ്റഡിയിലെടുത്ത JCB കടത്തി; എസ്ഐക്ക് സസ്പെൻഷൻ
മുക്കം: കോഴിക്കോട് മുക്കത്ത് ജെസിബിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ, അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ എസ്ഐക്ക് സസ്പെൻഷൻ. മുക്കം സ്റ്റേഷനിലെ എസ്ഐ ടിടി നൗഷാദിനെയാണ് കോഴിക്കോട് റൂറൽ…
മുക്കം: കോഴിക്കോട് മുക്കത്ത് ജെസിബിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ, അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ എസ്ഐക്ക് സസ്പെൻഷൻ. മുക്കം സ്റ്റേഷനിലെ എസ്ഐ ടിടി നൗഷാദിനെയാണ് കോഴിക്കോട് റൂറൽ…
മുക്കം: കോഴിക്കോട് മുക്കത്ത് ജെസിബിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ, അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ എസ്ഐക്ക് സസ്പെൻഷൻ. മുക്കം സ്റ്റേഷനിലെ എസ്ഐ ടിടി നൗഷാദിനെയാണ് കോഴിക്കോട് റൂറൽ എസ്പിയുടെ റിപ്പോർട്ട് പ്രകാരം സസ്പെൻഡ് ചെയ്തത്. കേസിന്റെ അന്വേഷണച്ചുമതല മുക്കം ഇൻസ്പെക്ടർ കെ സുമിത്ത്കുമാറിന് കൈമാറി.
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്ത് കഴിഞ്ഞ 19-നായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടുമുക്കം മാടാമ്പി സ്വദേശി കെപി സുധീഷ് 20-ന് മരിച്ചു. അപകടം അപകടം നടന്നപ്പോൾതന്നെ ജെസിബിക്ക് ഇൻഷുറൻസ് ഇല്ലെന്ന് മനസ്സിലായിരുന്നു.
എന്നാല്‍, പരിക്കേറ്റ യുവാവ് മരിച്ചപ്പോൾ കേസെടുത്ത പോലീസ്, എഫ്ഐആറിൽ ജെസിബി എന്നു മാത്രമാണ് എഴുതിയത്. വാഹനത്തിന്റെ നമ്പർ എഫ്ഐആറിൽ ചേർത്തിരുന്നില്ല. കേസെടുത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ജെസിബിയുടെ നമ്പർ ഉൾപ്പെടെ കണ്ടെത്താൻ പോലീസ് ശ്രമിച്ചില്ലെന്ന് നേരത്തേതന്നെ ആരോപണമുയർന്നിരുന്നു.
പുതുതായി നിർമിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് നിർമാണവസ്തുക്കൾ കൊണ്ടുപോകാനായി താത്കാലികമായി നിർമിച്ച റോഡിൽ, സംസ്ഥാനപാതയോടുചേർന്നാണ് കസ്റ്റഡിയിലെടുത്ത ജെസിബി നിർത്തിയിട്ടിരുന്നത്. സാധാരണരീതിയിൽ കസ്റ്റഡിയിലെടുക്കുന്ന വാഹനം പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തേക്ക് കയറ്റിയിടുകയാണ് പതിവ്. എന്നാല്‍, ഇതില്‍ വീഴ്ചവരുത്തിയതാണ് പ്രതികൾക്ക് പോലീസ് സ്റ്റേഷനിൽനിന്ന് ജെസിബി കടത്താൻ സഹായകമായത്. ജെസിബി കടത്തിയ സംഭവത്തിൽ പോലീസുകാർക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്.