വയനാട് ചുരത്തിൽ പുലർച്ചെ കടുവ ഇറങ്ങി; കണ്ടത് ലോറി ഡ്രൈവർ, ജാഗ്രതാ നിർദേശം

താമരശ്ശേരി∙ വയനാട് ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവയെ കണ്ടത്. ലോറി ഡ്രൈവറാണ് കടുവയെ കണ്ട വിവരം പൊലീസിനെ അറിയിച്ചത്.…

താമരശ്ശേരി∙ വയനാട് ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവയെ കണ്ടത്. ലോറി ഡ്രൈവറാണ് കടുവയെ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി.

ചുരത്തിൽ കടുവയെ കണ്ടത് അപൂർവ സംഭവമാണ്. ലക്കിടിയിലെ വനത്തിൽനിന്നായിരിക്കാം ഒമ്പതാം വളവിലേക്ക് കടുവ വന്നതെന്നാണ് കരുതുന്നത്. ട്രാഫിക് പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കി. കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതിനാൽ രാത്രിയിൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

കടുവ പോലുള്ള വലിയ മൃഗങ്ങൾ ചുരത്തിൽ ഉണ്ടാകാറില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് കാട്ടാനകൾ ചുരത്തിന് സമീപത്ത് വന്നതായും റിപ്പോർട്ടുണ്ടായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story