”മനുഷ്യജീവനാണ്, എങ്ങനെ വിലകുറച്ചുകാണാനാകും”; കടുവയെ കൊല്ലുന്നതിനെതിരെ ഹർജി, കാൽ ലക്ഷം രൂപ പിഴ അടയ്ക്കാൻ പരാതിക്കാരനോട് ഹൈക്കോടതി
വയനാട്ടില്‍ പാടത്ത് പുല്ലരിയാന്‍ പോയ യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ കൊല്ലുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ ഹൈക്കോടതി. കടുവയെ വെടിവയ്ക്കാനുള്ള ഉത്തരിനെതിരായുള്ള ഹർജി ഹൈക്കോടതി തള്ളി. ഒരു…
വയനാട്ടില്‍ പാടത്ത് പുല്ലരിയാന്‍ പോയ യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ കൊല്ലുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ ഹൈക്കോടതി. കടുവയെ വെടിവയ്ക്കാനുള്ള ഉത്തരിനെതിരായുള്ള ഹർജി ഹൈക്കോടതി തള്ളി. ഒരു…
വയനാട്ടില്‍ പാടത്ത് പുല്ലരിയാന്‍ പോയ യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ കൊല്ലുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ ഹൈക്കോടതി. കടുവയെ വെടിവയ്ക്കാനുള്ള ഉത്തരിനെതിരായുള്ള ഹർജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവനാണ് നഷ്ടമായത്, അതെങ്ങനെ കുറച്ചു കാണും എന്നും പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരം ഹർജി നൽകുന്നതെന്നും കോടതി ചോദിച്ചു. ഹർജിക്കാരന് 25,000 രൂപ പിഴയിട്ടാണ് ഹർജി തള്ളിയത്.
കഴിഞ്ഞ ദിവസമായിരുന്നു കൂടല്ലൂർ സ്വദേശിയായ പ്രജീഷ് പാടത്ത് പുല്ലരിയാന്‍ പോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് കടുവയെ മയക്കു വെടിവെക്കാനും ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാനും ചീഫ് വൈല്‍ഡ് ലൈഫ്’ വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു.