ഷുഹൈബ് മാലിക് ആദ്യം വിവാഹം കഴിച്ചതും ഇന്ത്യക്കാരിയെ, ബന്ധം ഒഴിയാൻ കൊടുത്തത് 15 കോടി
ഇസ്‍ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള ബന്ധം അവസാനിപ്പിച്ച്, പുതിയ വിവാഹജീവിതത്തിലേക്കു കടന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കാണു വഴിയൊരുക്കിയത്.…
ഇസ്‍ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള ബന്ധം അവസാനിപ്പിച്ച്, പുതിയ വിവാഹജീവിതത്തിലേക്കു കടന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കാണു വഴിയൊരുക്കിയത്.…
ഇസ്‍ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള ബന്ധം അവസാനിപ്പിച്ച്, പുതിയ വിവാഹജീവിതത്തിലേക്കു കടന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കാണു വഴിയൊരുക്കിയത്. പാക്ക് നടി സന ജാവേദിനെയാണ് മാലിക്ക് വിവാഹം കഴിച്ചത്. മൂന്നാം വിവാഹത്തിന്റെ ചിത്രങ്ങൾ മാലിക് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. 2010ൽ ആയിരുന്നു സാനിയ മിർസയും ഷുഹൈബ് മാലിക്കും വിവാഹിതരായത്. ഹൈദരാബാദിൽവച്ചായിരുന്നു വിവാഹം.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ആദ്യം വിവാഹം ചെയ്തതും ഒരു ഇന്ത്യക്കാരിയെയായിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ ഐഷ സിദ്ദീഖിയാണ് മാലിക്കിന്റെ ആദ്യ ഭാര്യ. അധ്യാപികയായ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാതെയാണ് മാലിക്ക് സാനിയ മിർസയെ വിവാഹം ചെയ്യാൻ ഒരുങ്ങിയതെന്ന് അക്കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. ഷുഹൈബിനെതിരെ ഐഷ പൊലീസിൽ പരാതി നൽകിയതോടെ സംഭവം വിവാദമായി.
ഷുഹൈബ് മാലിക്കുമായുള്ള വിവാഹത്തിന്റെ വിഡിയോയും ഐഷ പുറത്തുവിട്ടിരുന്നു. 2002 ലായിരുന്നു ഈ വിവാഹമെന്നും, തനിക്ക് വിവാഹമോചനം വേണമെന്നും ഐഷ പരാതിയിൽ വ്യക്തമാക്കി. എന്നാൽ ഐഷയെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നായിരുന്നു മാലിക്കിന്റെ വാദം. ഏകദേശം 15 കോടിയോളം രൂപ ഐഷയ്ക്കു നൽകി മാലിക്ക് വിവാഹ മോചനം നേടിയതായി പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു.