നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾകൂടി മരിച്ചു: ഒരുമാസത്തിനിടെ മരണം 3
മലപ്പുറം: നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. എടക്കര പോത്തുകല്ല് ചെമ്പൻകൊല്ലി സ്വദേശിയായ 35കാരനാണു മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി.…
മലപ്പുറം: നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. എടക്കര പോത്തുകല്ല് ചെമ്പൻകൊല്ലി സ്വദേശിയായ 35കാരനാണു മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി.…
മലപ്പുറം: നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. എടക്കര പോത്തുകല്ല് ചെമ്പൻകൊല്ലി സ്വദേശിയായ 35കാരനാണു മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി. പോത്തുകല്ല് സ്വദേശി പുളിക്കത്തറയിൽ മാത്യു ഏബ്രഹാം (60), ഉപ്പട സ്വദേശി പുത്തൻവാരിയത്ത് സുജിത്ത് (47) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.
അതേസമയം പോത്തുകല്ലിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം വീണ്ടും കൂടുന്നതായാണു റിപ്പോർട്ട്. കഴിഞ്ഞ 2 ദിവസങ്ങളിലായി മുപ്പതോളം പേരാണു മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയത്. ഫെബ്രുവരി 1 മുതൽ ഇന്നലെ വരെ 206 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി പഞ്ചായത്തുതല ഇന്റർ കോ ഓർഡിനേറ്റ് മീറ്റിങ് ചേർന്നു വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കുന്നതിന് കൂടുതൽ സാംപിൾ ശേഖരിക്കാൻ തീരുമാനിച്ചു.