വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
കേരള പബ്ലിക്ക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 67 മുതൽ 122/2024 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം മേയ് 15ലെ അസാധാരണ…
കേരള പബ്ലിക്ക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 67 മുതൽ 122/2024 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം മേയ് 15ലെ അസാധാരണ…
കേരള പബ്ലിക്ക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 67 മുതൽ 122/2024 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം മേയ് 15ലെ അസാധാരണ ഗെസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഒറ്റത്തവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും ജൂൺ 19 വരെ സമർപ്പിക്കാം. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. തസ്തികകൾ ചുവടെ.
ജനറൽ റിക്രൂട്ട്മെന്റ്;
സിസ്റ്റം അനലിസ്റ്റ്, അസിസ്റ്റന്റ് എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ) (സർവകലാശാലകൾ);വെറ്ററിനറി സർജൻ ഗ്രേഡ് 2 (അനിമൽ ഹസ്ബൻഡറി), അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രോണിക്സ്) (പൊതുമരാമത്ത് വകുപ്പ്);അസിസ്റ്റന്റ് മാനേജർ ഗ്രേഡ് 2 (സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ);എൽ.ഡി ക്ലർക്ക് (തസ്തികമാറ്റം വഴി നിയമനം) (ജല അതോറിറ്റി);ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (തസ്തികമാറ്റം വഴി) ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (വിദ്യാഭ്യാസ വകുപ്പ്);ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), തയ്യൽ ടീച്ചർ (ഹൈസ്കൂൾ), ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ-മലയാളം മീഡിയം), ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) (വിദ്യാഭ്യാസ വകുപ്പ്);ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി); പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (വിദ്യാഭ്യാസം); ലിഫ്റ്റ് ഓപറേറ്റർ (വിവിധ വകുപ്പുകൾ);ലബോറട്ടറി അറ്റൻഡർ (ഹോമിയോപ്പതി); ഡഫേദാർ (എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജി); പ്രസ്മാൻ-സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്.
സ്പെഷൽ റിക്രൂട്ട്മെന്റ്;
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-സ്റ്റാറ്റിസ്റ്റിക്സ് (എസ്.ടി), ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3 (സിവിൽ)/ട്രേഡർ/വർക്ക് സൂപ്രണ്ട് (എസ്.സി/എസ്.ടി) (ഹാർബർ എൻജിനീയറിങ്);ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (എസ്.ടി) (ഹെൽത്ത് സർവിസസ്).
എൻ.സി.എ റിക്രൂട്ട്മെന്റ്;
മോട്ടോർ ട്രാൻസ്പോർട്ട് സബ് ഇൻസ്പെക്ടർ (എൽ.സി)/ആംഗ്ലോ ഇന്ത്യൻ);വനിത പൊലീസ് കോൺസ്റ്റബിൾ (മുസ്ലിം);വനിത സിവിൽ എക്സൈസ് ഓഫിസർ (എസ്.സി), ഇലക്ട്രീഷ്യൻ (ഈഴവ/ബില്ലവ/തീയ/എസ്.സി);ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ മലയാളം മീഡിയം) (എസ്.ഐ.യു.സി നാടാർ);ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) ( എസ്.ഐ.യു.സി നാടാർ/ഒ.ബി.സി/എൽ.സി/ആംഗ്ലോ ഇന്ത്യൻ),മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (മുസ്ലിം),മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (എൽ.സി/ആംഗ്ലോ ഇന്ത്യൻ); ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-ഹിന്ദി (ഹിന്ദു നാടാർ/എൽ.സി/ആംേഗ്ലാ ഇന്ത്യൻ/മുസ്ലിം), അറബിക്-എൽ.പി.എസ് (എസ്.സി/എസ്.സി.സി.സി/ധീവര) അറബിക്-എൽ.പി.എസ് (എസ്.സി/എസ്.ടി/ഹിന്ദു നാടാർ/ഇ/ടി/ബി/വിശ്വകർമ/ധീവര), അറബിക്-എൽ.പി.എസ് (എസ്.സി/എസ്.ടി); ബീറ്റ് ഫോറസ്റ്റ് ഓഫിസർ (എസ്.സി.സി.സി), ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 1/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (ഹിന്ദു നാടാർ), ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി (വിമുക്ത ഭടന്മാർ) (എസ്.സി/എസ്.ടി), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉർദു (എസ്.ടി) ബൈൻഡർ ഗ്രേഡ് 2 (എൽ.സി/എ.ഐ/മുസ്ലിം).