Begin typing your search above and press return to search.
കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി
അബൂദബി: കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ഇത്തരം പക്ഷികളെ വേട്ടയാടുന്നതും പിടികൂടുന്നതും അവയുടെ കൂട് നശിപ്പിക്കുന്നതും, മുട്ട എടുക്കുന്നതും 2,000 മുതല്‍ 20,000 ദിര്‍ഹം വരെ പിഴയും തടവും ലഭിക്കുന്ന കുറ്റമാണെന്നും മുന്നറിയിപ്പ് നല്‍കി
ഏജന്‍സി. പക്ഷികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും, അവയെ സംരക്ഷിക്കേണ്ടതും കടമയാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. വേനല്‍ക്കാലമായതിനാല്‍ ദേശാടനപ്പക്ഷികള്‍ അടക്കം ദ്വീപുകളിലെത്തി മുട്ടയിട്ട് അടയിരിക്കാന്‍ തുടങ്ങും. ഇത്തരമൊരു സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
Next Story