
Kerala Budget 2025: വയനാട് പുരധിവാസത്തിന് 750 കോടി; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം
February 7, 2025 0 By Editorതിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് . ഉരുൾ ദുരന്തത്തിൽ തകർന്ന വയനാടിനുള്ള സഹായം, വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള പദ്ധതികൾ, ക്ഷേമ പെൻഷനുകളിലെ വർധന എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ നിലനിർത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും സർക്കാർ ജീവനക്കാരുടെ 600 കോടി പെൻഷൻ ഉടന്‍ നല്‍കുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
സർവിസ് പെൻഷൻ കുടിശ്ശിക ഫെബ്രുവരി മാസത്തിൽ തന്നെ വിതരണം ചെയ്യും. ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം നൽകും. ഡി.എ കുടിശ്ശികയുടെ ലോക്ക്-ഇൻ കാലാവധി ഒഴിവാക്കും. ഡി.എ കുടിശ്ശിക ഉടൻ തന്നെ നൽകും. ഇത് പി.എഫിൽ ലയിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിന് ആവശ്യങ്ങൾ നിരവധിയുണ്ടെങ്കിൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് ധനമന്ത്രിക്ക് മുമ്പിലുള്ള വെല്ലുവിളി.
2025 സംസ്ഥാന ബജറ്റ് വേളയിലെ പ്രഖ്യാപനങ്ങൾ
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി
മാതൃക വിനോദ സഞ്ചാര കേന്ദ്രത്തിന് അഞ്ച് കോടി
വനയാത്ര പദ്ധതിക്ക് മൂന്ന് കോടി
കോഴിക്കോട് ബയോളജിക്കൽ പാർക്കിന് അഞ്ച് കോടി
ഹൈദരാബാദിൽ കേരള ഹൗസ് സ്ഥാപിക്കും
കണ്ണൂർ വിമാനത്താവളത്തിനായി 75 കോടി
കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാൻ 107 കോടി
കേരള ഫൈബർ ഒപ്ടിക് നെറ്റ്‍വർക്കിന് 100 കോടി
കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴിക്ക് 200 കോടി
കയർ മേഖലക്കായി 100 കോടി
വൈദ്യുതി ഉൽപാദനം കൂട്ടുന്നതിന് 100 കോടിയുടെ പദ്ധതി
റബ്കോ നവീകരണത്തിന് 10 കോടി
വ്യവസായ മേഖലക്കായി 1831 കോടി
കുടുംബശ്രീക്ക് 270 കോടി
കുട്ടനാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി
2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ 25 കോടി
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 609 കോടി
വയനാട് പാക്കേജിന് 10 കോടി അധികമായി നൽകും
updating…..
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല