മെറാൾഡ ജ്വൽസ് കോഴിക്കോട് ഷോറൂം വിപുലീകരിച്ചതിന്റെ റീ ലോഞ്ച് നാളെ

മെറാൾഡ ജ്വൽസ് കോഴിക്കോട് ഷോറൂം വിപുലീകരിച്ചതിന്റെ റീ ലോഞ്ച് നാളെ

February 15, 2025 0 By Sreejith Evening Kerala

കോഴിക്കോട്: മെറാൾഡ ജ്വൽസ് കോഴിക്കോട് ഷോറൂം വിപുലീകരിച്ചതിന്റെ റീ ലോഞ്ച് ഞായറാഴ്ച വൈകീട്ട് 4.30-ന് നടത്തുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽജലീൽ ഇടത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. മെറാൾഡ ജ്വൽസിന്റെ ബ്രാൻഡ് അംബാസഡറായ മൃണാൽ ഠാക്കൂറാണ് ഉദ്ഘാടക. ആസ്റ്റർ മിംസ് മാനേജിങ് ഡയറക്ടർ ഡോ ആസാദ് മൂപ്പൻ പങ്കെടുക്കും.

അരയിടത്തുപാലത്ത് 8000 ചതുരശ്രയടി വിസ്തൃതിയിൽ ആസ്ഥാന ഓഫീസ് സമുച്ചയംകൂടി ഉൾപ്പെടുത്തിയതാണ് മെറാൾഡ ജ്വല്ലേഴ്‌സ്. ഡിസൈനർ ആന്റിക്, ഡയമണ്ട്, പോൾക്കി, ജെംസ്റ്റോൺസ്, കിഡ്‌സ് കളക്‌ഷൻ, പ്ലാറ്റിനം തുടങ്ങിയവയുടെ വിപുലമായ ശേഖരം ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി, ഡയമണ്ട് വിലയിൽ 25 ശതമാനംവരെ ഇളവ് ലഭിക്കും. സ്വർണാഭരണത്തിന് പണിക്കൂലിയിൽ 30 ശതമാനംവരെ കിഴിവുണ്ട്. ഓരോ 50,000 രൂപയ്ക്കും ഒരു സ്വർണനാണയം സൗജന്യമായി ലഭിക്കും. ഫെബ്രുവരി 28 വരെയാണ് ഈ ഓഫറുകൾ.

കോഴിക്കോടിന് പുറമെ കൊച്ചി , കണ്ണൂർ , മാഗ്ലൂർ, ദുബൈ എന്നിവിടങ്ങളിലാണ് ഷോറൂം ഉള്ളത്. വാർത്ത സമ്മേളനത്തിചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ജലീൽ ഇടത്തിൽ,ഇൻ്റർ നാഷണൽ എം ഡി മുഹമ്മദ് ജസീൽ ,എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷാനിൽ, ഡയറക്ടർ എൻ ലബീബ്, സ്റ്റോർ ഹെഡ് സനൂബിയ, ഡയമണ്ട് ആൻ്റ് ജെം സ്റ്റോൺ ഹെഡ് തമീം അഹമ്മദ് എന്നിവർ പങ്കെടുത്തു.