കാന്താര ചാപ്ടർ 1 ബ്രഹ്മാണ്ഡ യുദ്ധരംഗം ഒരുക്കാൻ 500 സൂപ്പർ ഫൈറ്റർമാർ

കാന്താര ചാപ്ടർ 1 ബ്രഹ്മാണ്ഡ യുദ്ധരംഗം ഒരുക്കാൻ 500 സൂപ്പർ ഫൈറ്റർമാർ

February 21, 2025 0 By eveningkerala

ഋഷഭ് ഷെട്ടി നായകനായി കാന്തരയുടെ പ്രീക്വലായി എത്തുന്ന കാന്താര : ചാപ്ടർ 1ൽ ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കാണാത്ത തരത്തിൽ വിദഗ്ദ്ധരായ 500 ഫൈറ്റർമാർ ഒന്നിക്കുന്ന യുദ്ധരംഗം. പ്രശസ്തരായ നിരവധി ആക്ഷൻ കൊറിയോഗ്രാഫർമാർ ഇതിനായി അണിനിരക്കും.

കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുൻപത്തെ കഥയാണ് ചാപ്ടർ ഒന്നിൽ പറയുന്നത്. കർണാടകയിലെ കഡംബന്മാരുടെ ഭരണകാലത്തിന്റെയും ചരിത്ര സംഭവങ്ങളുടെയും ദൃശ്യാവിഷ്കാരമാണിത്. കർണാടകയിലെ കുന്ദാപുരം ആണ് പ്രധാന ലൊക്കേഷൻ. ദേശീയ പുരസ്കാര ജേതാവ് ഋഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധായകനും. ഇന്ത്യൻ സിനിമാലോകം ഉറ്റു നോക്കുന്ന ചിത്രമാണ് കാന്താര: ചാപ്ടർ 1. യാതൊരു പ്രചാരണവുമില്ലാതെ എത്തിയ കന്നട ചിത്രമായ കാന്താര കേരളത്തിലും തരംഗം തീർത്തു