
വിസ വാഗ്ദാനം ചെയ്ത് 44 ലക്ഷം രൂപ തട്ടിച്ചതായി പരാതി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ
February 22, 2025വയനാട്ടിൽ വിസ തട്ടിപ്പിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ഭർത്താവ് പിടിയിൽ. കൽപ്പറ്റ എടപെട്ടി സ്വദേശി ജോൺസൺ ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ ജോൺസന്റെ ഭാര്യ അന്ന ഗ്രേസ് ഓസ്റ്റിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം, യൂട്യൂബ് സമൂഹമാധ്യമങ്ങളിലൂടെയാണ് വിസ തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി വിസ തട്ടിപ്പിൽ നാലു പരാതികൾ ലഭിച്ചിട്ടുണ്ട്.
STORY HIGHLIGHT: instagram influencers husband arrested