വയനാട്ടിൽ സ്കൂൾ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു, ദൃശ്യങ്ങൾ പകർത്തി; അന്വേഷണം

വയനാട്ടിൽ സ്കൂൾ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു, ദൃശ്യങ്ങൾ പകർത്തി; അന്വേഷണം

March 5, 2025 0 By eveningkerala

വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മർദിക്കുന്നത് ക്യാമറയിൽ പകർത്താൻ വിദ്യാർഥികൾ തന്നെ പറയുന്നത് കേൾക്കാം. സംഭവത്തിൽ പനമരം പോലീസ് കേസെടുത്ത് അന്വേഷിക്കുകയും ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.