
വിവാഹ ചടങ്ങിന് ഭക്ഷണത്തിൽ ‘ തുപ്പി’ പാചകം, യുവാവ് അറസ്റ്റിൽ
March 5, 2025വിവാഹ ചടങ്ങിൽ റൊട്ടിയിൽ തുപ്പി പാചകം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതിനെ തുടർന്നാണ് പാചകക്കാരൻ ഫർമാനെ പൊലീസ് പിടികൂടിയത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഫെബ്രുവരി 23ന് ഭോജ്പൂർ സ്വദേശിയായ വിനോദ് കുമാറിന്റെ മകളുടെ വിവാഹചടങ്ങിനിടെയാണ് ഭക്ഷണം തുപ്പി പാചകം ചെയ്തത്. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിൽ ജനരോഷമുണ്ടായി.
സംഭവത്തിൽ ഗാസിയാബാദിലെ സെയ്ദ്പൂർ സ്വദേശിയായ ഫർമാൻ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.