
MDMAയും, സിറിഞ്ചുകളുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയില്‍ പിടിയില്‍
March 7, 2025ആലപ്പുഴ: MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയില്‍ പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ്.ആണ് സൗത്ത് പൊലീസിന്റെ പിടിയില്‍ ആയത്. SFI മുൻ ഏരിയ കമ്മിറ്റി അംഗം ആയിരുന്നു വിഘ്‌നേഷ്.
ആലപ്പുഴ EMS സ്റ്റേഡിയത്തില്‍ നിന്നാണ് പിടിയിലായത്. വിഘ്നേഷനില്‍ നിന്ന് 0.24 ഗ്രാം MDMA യും രണ്ട് സിറിഞ്ചുകളും കണ്ടെത്തി. വിഘ്നേഷന് ഉപയോഗവും വില്‍പ്പനയും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഹരിപ്പാട് നിന്ന് MDMA യുമായി പിടികൂടിയയാളില്‍ നിന്നുമാണ് വിവരം ലഭിച്ചത്. MDMA വിഘ്‌നേശ് ആണ് നല്‍കിയതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം മൂവാറ്റുപുഴയില്‍ MDMA യുമായി മൂന്നുപേർ എക്സൈസ് പിടിയിലായി.ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴ പള്ളിപ്പടി പുന്നോപടി ഭാഗത്തുനിന്നും മൂന്നുപേരെ എക്സൈസ് സംഘം പിടികൂടിയത്. മൂവാറ്റുപുഴ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 40.6 8 ഗ്രാം എംഡിഎംഎ യുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തത്.