
കുടിക്കാന്‍ വെള്ളം നല്‍കുന്നതിനിടെ വയറ്റിലേക്ക് വിഷം കുത്തിക്കയറ്റി; ബിജെപി നേതാവിന് ദാരുണാന്ത്യം.
March 11, 2025ഉത്തര്‍പ്രദേശിലെ സംബാലിൽ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. ഗ്രാമ മുഖ്യനും 60 വയസുകാരനുമായ ഗുൽഫാം സിങ് യാദവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് കൊല നടത്തിയതെന്നാണ് വിവരം. അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുൽഫാം മരിച്ചത്. ദഫ്താ ഗ്രാമത്തിലാണ് സംഭവം.
സ്വന്തം ഫാമില്‍ വിശ്രമിക്കുകയായിരുന്ന ഗുല്‍ഫാമിനെ കാണാനായാണ് മൂന്ന് യുവാക്കള്‍ ബൈക്കിലെത്തിയത്. വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ അവരിലൊരാള്‍ ഗുല്‍ഫാമിനോട് വെള്ളം ചോദിച്ചു. ഒരാള്‍ക്ക് വെള്ളം നല്‍കുന്നതിനിടെ മറ്റൊരു യുവാവ് ഗുല്‍ഫാമിന്റെ വയറ്റിലേക്ക് കയ്യില്‍ കരുതിയ വിഷമടങ്ങിയ സിറിഞ്ച് കുത്തിവയ്ക്കുകയായിരുന്നു. പൊടുന്നനെ വേദനകൊണ്ടു പുളഞ്ഞ ഗുല്‍ഫാമിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ആശുപത്രിയിലെത്തിക്കുംമുന്‍പു തന്നെ അന്ത്യം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വീട്ടുകാരുെട ഭാഗത്തുനിന്നും പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗുന്നോര്‍ സര്‍ക്കിള്‍ ഓഫീസര്‍ ദീപക് തിവാരി പറഞ്ഞു . അലിഗഡ് മെഡി.കോളജില്‍ നടത്തുന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. അന്വേഷണം ആരംഭിച്ചതായി യു പി പോലീസ് അറിയിച്ചു. 2004ലെ ഗുന്നൗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനെ യാദവിനെതിരെ ഗുൽഫാം മത്സരിച്ചിരുന്നു.