കളമശ്ശേരി പോളിടെക്നിക് കോളജിൽ കഞ്ചാവ് എത്തിച്ച രണ്ട് പേർ പിടിയിൽ

കളമശ്ശേരി പോളിടെക്നിക് കോളജിൽ കഞ്ചാവ് എത്തിച്ച ഇതര സംസ്ഥാനക്കാരായ രണ്ട് പേർ പിടിയിൽ

March 19, 2025 0 By eveningkerala

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളജിൽ കഞ്ചാവ് എത്തിച്ച രണ്ട് പേർ പിടിയിൽ. ഇതര സംസ്ഥാനക്കാരായ അഹിന്ത മണ്ഡൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്. കോളജിലേക്ക് രണ്ട് പാക്കറ്റ് കഞ്ചാവെത്തിച്ചത് ഇവരാണെന്നാണ് റിപ്പോർട്ട്. ഇവർക്ക് എവിടെ നിന്ന് കഞ്ചാവ് ലഭിച്ചു എന്നതിലുൾപ്പടെ കൂടുതൽ അന്വേഷണം ഉണ്ടാവുമെന്നാണ് സൂചന.

വ്യാ​ഴാ​ഴ്ച രാ​ത്രിയിലാണ് ക​ള​മ​ശ്ശേ​രി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ക​ഞ്ചാ​വ്​ വേ​ട്ട നടന്നത്. ഏ​ഴ്​ മ​ണി​ക്കൂ​ർ നീ​ണ്ട മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പൊ​ലീ​സ്​ ര​ണ്ടു​കി​​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി. ഹോ​ളി ആ​ഘോ​ഷ​ത്തി​ന്​ ഹോ​സ്റ്റ​ലി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കോ​ള​ജി​ന്‍റെ പെ​രി​യാ​ർ ഹോ​സ്റ്റ​ലി​ൽ പ​രി​ശോ​ധ​ന.

കോ​ള​ജ് എ​സ്.​എ​ഫ്.​ഐ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ്​ ​ചെ​യ്തു. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ കൊ​ല്ലം വി​ല്ലു​മ​ല പു​ത്ത​ൻ​വീ​ട്​ അ​ട​വി​ക്കോ​ണ​ത്ത്​ എം. ​ആ​കാ​ശ്​ (21), ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്​ കാ​ട്ടു​കൊ​യ്ക്ക​ൽ വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (20), കോ​ള​ജ് എ​സ്.​എ​ഫ്.​ഐ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ നോ​ർ​ത്ത്​ പ​നം​ത​റ​യി​ൽ വീ​ട്ടി​ൽ ആ​ർ. അ​ഭി​രാ​ജ്​ (21) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

50ഓ​ളം പേ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘം സം​യു​ക്ത​മാ​യി പ്രി​ൻ​സി​പ്പ​ലി​ന്‍റെ അ​നു​മ​തി​യോ​ടെ വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച പ​രി​​ശോ​ധ​ന പു​ല​ർ​ച്ചെ നാ​ലി​നാ​ണ്​ അ​വ​സാ​നി​ച്ച​ത്. ആ​കാ​ശ് താ​മ​സി​ക്കു​ന്ന എ​ഫ് 39 മു​റി​യി​ൽ നി​ന്ന്​ 1.909 കി​ലോ ക​ഞ്ചാ​വും ആ​ദി​ത്യ​നും അ​ഭി​രാ​ജും താ​മ​സി​ക്കു​ന്ന ജി 11 ​മു​റി​യി​ൽ​നി​ന്ന്​ 9.70 ഗ്രാം ​ക​ഞ്ചാ​വും പി​ടി​​ച്ചെ​ടു​ത്തു.